07:48pm 31 July 2026
NEWS
ആറു പേർ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി വരലക്ഷ്മി ശരത് കുമാർ
28/03/2025  03:58 PM IST
nila
ആറു പേർ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി വരലക്ഷ്മി ശരത് കുമാർ

അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് വെളിപ്പെടുത്തി തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ.  ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് കുട്ടിക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം താരം തുറന്നു പറഞ്ഞത്. ഒരു ഡാൻസ് ഷോയിൽ വിധികർത്താവായാണ് താരം എത്തിയത്. പരിപാടിയിലെ കെമിയെന്ന മത്സരാർഥിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

വീട്ടിൽനിന്ന് ദുരനുഭവം നേരിടേണ്ടി വന്നു എന്ന് മത്സരാർത്ഥിയായ കെമി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നു എന്ന് വരലക്ഷ്മി വ്യക്തമാക്കിയത്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ തന്നെ മറ്റുള്ളവരുടെ അടുത്താക്കിയാണ് പോകാറുള്ളതെന്നും ആ സമയത്ത് അഞ്ചാറു പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. 

നടി സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എനിക്ക് മക്കളില്ല, എന്നാൽ ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് മാതാപിതാക്കളോട് താൻ പറയാറുണ്ടെന്നും നടി പറഞ്ഞു. നടൻ ശരത് കുമാറിന്റെയും ഛായയുടെയും മകളാണ് വരലക്ഷ്മി ശരത്കുമാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img